മുംബൈ: തെരുവുനായയെ തല്ലിക്കൊന്ന കൗമാരക്കാരനെതിരെ സാന്താക്രൂസ് പൊലീസ് കേസെടുത്തു. ഏപ്രിൽ 24നാണ് 17 വയസുകാരൻ തെരുവുനായയെ മൃഗീയമായ രീതിയിൽ തല്ലിക്കൊന്നത്.
പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് എന്ന സംഘടന നൽകിയ പരാതിയിലാണ് സാന്താക്രൂസ് പൊലീസിന്‍റെ നടപടി. ആക്രമണത്തിന് വിധേയമായ നായയെ ഉടൻതന്നെ ചികിത്സക്ക് വിധേയമാക്കിയെങ്കിലും രക്ഷപ്പെട്ടില്ല.
കൗമാരക്കാരന്‍റെ പിതാവിനെ രണ്ടുമാസം മുൻപ് നായ കടിച്ചെന്നും അതിനാാലാണ് നായയെ കൊന്നതെന്നുമാണ് വിശദീകരണം. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വകുപ്പ് ചുമത്തിയാണ് ആൺകുട്ടിക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.