1.73 ലക്ഷം പുതിയ കോവിഡ്​ രോഗികൾ; രാജ്യത്ത്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ കുറയുന്നു

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 1,73,790 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. ഈ മാസം ആദ്യം രാജ്യത്ത്​ ഒരു ദിവസം 4.14 ലക്ഷം പേർക്ക്​ വരെ രോഗം സ്​ഥിരീകരിച്ചിരുന്നു.

രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 8.36 ആയി കുറഞ്ഞു. അഞ്ച്​ ദിവസമായി ടി.പി.ആർ പത്തിൽ താഴെയാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തമിഴ്​നാട്​ (31,079), കർണാടക (22,823), കേരളം (22,318), മഹാരാഷ്​ട്ര (20,740), ആന്ധ്രപ്രദേശ്​ (14,429) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ സ്​ഥിരീകരിച്ചത്​.

രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളത്​ 22.28 ലക്ഷം ആളുകളാണ്​. 2,84,601 പേരാണ്​ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്​. രോഗമുക്തി നിരക്ക്​ 90.80 ശതമാനമായി. 2,51,78,011 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡിൽ നിന്ന്​ മുക്തി നേടിയത്​.

24 മണിക്കൂറിനിടെ 3617 പേർ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. രാജ്യത്ത്​ ഇതുവരെ 20.86 കോടി പേരെ വാക്​സിനേഷന്​ വിധേയമാക്കി. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകളെയും വാക്​സിനേഷന്​ വിധേയമാക്കുമെന്ന്​ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

Tags:    
News Summary - 1.73 lakh new Covid cases in india test positivity rate declines to 8.36%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.