ന്യൂഡൽഹി: അയോധ്യയിൽ 133 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയാണ് ഇന്ത്യക്ക് രാമരാജ്യം എന്ന ആശയം പകർന്ന് നൽകിയത്. രാമരാജ്യത്തിൽ ആർക്കും വേദനയുണ്ടാക്കില്ല. അതിെൻറ യഥാർഥ അർഥം എല്ലാവർക്കും വീട് എന്നതാണ്. അയോധ്യയുടെ പെരുമ പുന:സ്ഥാപിക്കപ്പെടുമെന്നും യോഗി പറഞ്ഞു. അയോധ്യയിൽ ശ്രീരാമെൻറ കൂറ്റൻ പ്രതിമ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. സരയു നദിക്കരയിൽ ദീപാവലി ആഘോഷങ്ങളിൽ പെങ്കടുക്കവെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
രാമരാജ്യം വരിക തന്നെ ചെയ്യുമെന്ന് ഉത്തർപ്രദേശ് ഗവർണർ രാം നായികും അഭിപ്രായപ്പെട്ടു. അയോധ്യയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ രണ്ട് വർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആദിത്യനാഥിെൻറ വരവിന് മുന്നോടിയായി വലിയ ആഘോഷങ്ങളാണ് അയോധ്യയിൽ സംഘടിപ്പിച്ചത്. 1.75 ലക്ഷം വിളക്കുകൾ തെളിയിച്ചായിരുന്നു സരയു നദിക്കരയിൽ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.