ദിസ്പുർ: അസം നാഗോണിലെ ബമുനി ഹിൽസിൽ ഇടിമിന്നലേറ്റ് 18 കാട്ടാനകൾ ചരിഞ്ഞു. 14 ആനകൾ മലമുകളിൽ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമായിരുന്നു.
കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞ വിവരം പ്രദേശവാസികൾ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെത്തി നടത്തിയ പരിേശാധനയിൽ വിവിധ ഇടങ്ങളിലായി 18 ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജഡം പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ ഇടിമിന്നലേറ്റാണ് കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതെന്ന് വനം വകുപ്പ് അധികൃതർ പ്രതികരിച്ചു. ഇടിമിന്നലേറ്റ് ആനകൾ ചരിയാറുെണ്ടങ്കിലും കൂട്ടത്തോടെ ഇത്രയും ആനകൾ ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞത് അന്വേഷിക്കണമെന്നും മറ്റു നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.