യു.​​എ.​​പി.​​എ ഭീ​​ക​​ര​​പ​​ട്ടി​​ക​​യി​​ൽ 18 പേ​​ർ

ന്യൂ​​ഡ​​ൽ​​ഹി: ഭീ​​ക​​ര​​വി​​രു​​ദ്ധ നി​​യ​​മ​​പ്ര​​കാ​​രം ഹി​​സ്​​​ബു​​ൽ മു​​ജാ​​ഹി​​ദ്ദീ​​ൻ മേ​​ധാ​​വി സെ​​യ്യി​​ദ്​ സ​​ലാ​​ഹു​​ദ്ദീ​​ൻ, ഇ​​ന്ത്യ​​ൻ മു​​ജാ​​ഹി​​ദ്ദീ​​ൻ സ്ഥാ​​പ​​ക​​രാ​​യ ഭ​​ട്​​​ക​​ൽ സ​​ഹോ​​ദ​​ര​​ന്മാ​​ർ (റി​​യാ​​സ്​ ഇ​​സ്​​​മ​​യി​​ൽ ഷാ​​ബ​​ൻ​​ദ്​​​രി, മു​​ഹ​​മ്മ​​ദ്​ ഇ​​ഖ്​​​ബാ​​ൽ) എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെ 18 ​പേ​​രെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. ​

പു​​തി​​യ യു.​​എ.​​പി.​​എ പ്ര​​കാ​​ര​​മാ​​ണ്​ ന​​ട​​പ​​ടി. നേ​​ര​​ത്തേ സം​​ഘ​​ട​​ന​​ക​​ളെ മാ​​ത്ര​​മാ​​ണ്​ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, 2019ൽ ​​നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്​​​ത​​തോ​​ടെ വ്യ​​ക്തി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്താ​​മെ​​ന്നാ​​യി.

പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ: ല​​ശ്​​​ക​​റെ ത്വ​​യ്യി​​ബ ക​​മാ​​ൻ​​ഡ​​ർ സാ​​ജി​​ദ്​ മി​​ർ (മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​െൻറ പ്ര​​ധാ​​ന സൂ​​ത്ര​​ധാ​​ര​​ക​​രി​​ൽ ഒ​​രാ​​ൾ), യൂ​​സു​​ഫ്​ മു​​സ​​മ്മി​​ൽ (മും​​ബൈ ഭീ​​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ലെ കു​​റ്റാ​​രോ​​പി​​ത​​ൻ), അ​​ബ്​​​ദു​​റ​​ഹ്​​​മാ​​ൻ മ​​ക്കി (ല​​ശ്​​​ക​​​ർ ത​​ല​​വ​​ൻ ഹാ​​ഫി​​സ്​ സ​​ഈ​​ദി​െൻറ ബ​​ന്ധു​​വും സം​​ഘ​​ട​​ന​​യു​​ടെ രാ​​ഷ്​​​ട്രീ​​യ, വി​​ദേ​​ശ​​കാ​​ര്യ ത​​ല​​വ​​നും), അ​​ധോ​​ലോ​​ക നാ​​യ​​ക​​ൻ ദാ​​വൂ​​ദ്​ ഇ​​ബ്രാ​​ഹി​​മി​െൻറ അ​​ടു​​ത്ത ആ​​ളു​​ക​​ളാ​​യ ഛോട്ടാ ​​ഷ​​ക്കീ​​ൽ, മു​​ഹ​​മ്മ​​ദ്​ അ​​നീ​​സ്​ ഷെ​​യ്​​​ഖ്, ഇ​​ബ്രാ​​ഹിം മേ​​മ​​ൻ എ​​ന്ന ടൈ​​ഗ​​ർ മേ​​മ​​ൻ, ജാ​​വേ​​ദ്​ ചി​​ക്​​​ന,

പാ​​കി​​സ്​​​താ​​ൻ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷാ​​ഹി​​ദ്​ മെ​​ഹ​​മൂ​​ദ്​ റ​​ഹ്​​​മ​​ത്തു​​ല്ല (ല​​ശ്​​​ക​​ർ അ​​നു​​ബ​​ന്ധ സം​​ഘ​​ട​​ന​​യാ​​യ എ​​ഫ്.​​ഐ.​​എ​​ഫി​െൻറ ഉ​​പ​​മേ​​ധാ​​വി), പാ​​ക്​ ഭീ​​ക​​ര​​ൻ ഫ​​ർ​​ഹ​​ത്തു​​ല്ല ഗോ​​റി എ​​ന്ന അ​​ബു സൂ​​ഫി​​യാ​​ൻ (2002ലെ ​​അ​​ക്ഷ​​ർ​​ധാം ക്ഷേ​​ത്ര ആ​​ക്ര​​മ​​ണ​​ത്തി​​ലെ പ്ര​​തി), ജ​​യ്​​​ശെ മു​​ഹ​​മ്മ​​ദ്​ മേ​​ധാ​​വി മ​​സൂ​​ദ്​ അ​​സ്​​​ഹ​​റി​െൻറ ബ​​ന്ധു​​ക്ക​​ളാ​​യ അ​​ബ്​​​ദു​​ൽ റ​​ഊ​​ഫ്​ അ​​സ്​​​ഗ​​ർ, ഇ​​ബ്രാ​​ഹിം അ​​ത്ത​​ർ, യൂ​​സു​​ഫ്​ അ​​സ്​​​ഗ​​ർ (എ​​ല്ലാ​​വ​​രും 1999ലെ ​​എ​​യ​​ർ​​ഇ​​ന്ത്യ വി​​മാ​​നം റാ​​ഞ്ചി​​യ കേ​​സി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ. അ​​സ്​​​ഗ​​ർ​ പാ​​ർ​​ല​​മെൻറ്​ ആ​​ക്ര​​മ​​ണ​​ത്തി​​ലെ​​യും സൂ​​ത്ര​​ധാ​​ര​​ക​​രി​​ൽ ഒ​​രാ​​ൾ), ഗു​​ലാം ന​​ബി ഖാ​​ൻ (ഇ​​ന്ത്യ​​യി​​ലെ ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക്​ പ​​ണം എ​​ത്തി​​ക്കു​​ന്ന പ്ര​​ധാ​​നി), പാ​​കി​​സ്​​​താ​​നി​​ലെ സ​​ഫ​​ർ ഹു​​സൈ​​ൻ ഭ​​ട്ട്​ (ഹി​​സ്​​​ബു​​ൽ മു​​ജാ​​ഹി​​ദ്ദീ​​​നു​​വേ​​ണ്ടി ധ​​ന​​സ​​മാ​​ഹ​​ര​​ണം ന​​ട​​ത്തു​​ന്ന​​യാ​​ൾ).

Tags:    
News Summary - 18 people on UAPA terror list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.