ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർഥി മരണത്തിന്‍റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് ക്യാംപസിലെ വിദ്യാർഥി ക ൂട്ടായ്മയായ ചിന്ത ബാർ. 13 വർഷത്തിനിടെ ഐ.ഐ.ടി മദ്രാസിൽ 18 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി ഇവർ പറയുന്നു. വിദ്യാർഥികളു ടെ പേരുവിവരങ്ങളുടെ പട്ടികയും ഇവർ പുറത്തുവിട്ടു. ഇതിന് പുറമേ ചികിത്സ കിട്ടാതെ ഒരു കുട്ടിയും, കാണാതായ ഒരു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഫാത്തിമയുടെ മരണത്തിന് കാരണക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ച കൂട്ടായ്മ ഫേസ്ബുക്കിലൂടെയാണ് പട്ടിക പുറത്തുവിട്ടത്.
ഫാത്തിമക്ക് പുറമേ രണ്ട് മലയാളി വിദ്യാർഥികൾ കൂടി മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2018ൽ ഷഹൽ കോമത്ത് (18), 2015ൽ രാഹുൽ പ്രസാദ് (22) എന്നിവരാണ് ആത്മഹത്യ ചെയ്ത മലയാളി വിദ്യാർഥികളെന്ന് പട്ടികയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.