മണിപ്പൂരിലെ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധം 

മണിപ്പൂരിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന സംഭവങ്ങൾ; പിടികൂടിയ 18കാരിയെ സ്ത്രീകൾ സായുധരായ ആണുങ്ങൾക്ക് കൈമാറി, കൂട്ടബലാത്സംഗത്തിനിരയാക്കി

ഇംഫാൽ: കലാപകലുഷിതമായ മണിപ്പൂരിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളുടെ റിപ്പോർട്ടുകൾ. കുകി വിഭാഗത്തിൽപെട്ട മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് കൂടുതൽ അതിക്രമങ്ങൾ പുറംലോകത്തെത്തുന്നത്. ഇംഫാൽ ഈസ്റ്റിൽ ആയുധങ്ങളുമായി എത്തിയ സംഘം ഗോത്രവിഭാഗത്തിൽപെട്ട പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീകളുടെ സംഘം പിടികൂടിയ പെൺകുട്ടിയെ പുരുഷന്മാർക്ക് കൈമാറുകയായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു. മേയ് 15നായിരുന്നു സംഭവം.

നാല് പേർ ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ സ്ത്രീകളുടെ സംഘടനയായി അറിയപ്പെടുന്ന 'മെയിര പയിബിസ്' അംഗങ്ങൾക്ക് കൈമാറുകയായിരുന്നു. ഇവർ പിന്നീട് പെൺകുട്ടിയെ  സായുധരായ നാല് പുരുഷന്മാർക്ക് കൈമാറി. ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.

സാരമായി പരിക്കേറ്റ പെൺകുട്ടി അയൽ സംസ്ഥാനമായ നാഗാലാൻഡിൽ ചികിത്സയിലായിരുന്നു. തിരിച്ചെത്തിയ ഇവർ വെള്ളിയാഴ്ചയാണ് കാങ്പോക്പി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് പിന്നീട് ഇംഫാൽ ഈസ്റ്റ് പൊലീസിന് കൈമാറി.

നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് താൻ നേരിട്ട ദുരനുഭവത്തിലും പരാതി നൽകാൻ തയാറായി 18കാരി മുന്നോട്ട് വന്നത്.

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം രണ്ടുപേർകൂടി അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിന്റെ ആസൂത്രകനടക്കം നാലുപേരെ വ്യാഴാഴ്ച പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ വെള്ളിയാഴ്ച 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 19 വയസ്സുള്ളയാളും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് ഇപ്പോൾ പിടിയിലായത്. പേരുവിവരം പുറത്തുവിട്ടിട്ടില്ല. 

Tags:    
News Summary - 18-year-old gang-raped in Manipur after women vigilantes hand her over to armed men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.