ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം വിറക്കുന്നു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. എട്ട് ദിവസമായി ദിനേന രാജ്യത്ത് ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നു.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1.38 കോടിയായി. യു.എസ് (3.2 കോടി) കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ് ഇന്ത്യക്ക്് പിന്നിൽ മൂന്നാമത്.
1027 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,72,085 ആയി. ആറ് മാസത്തിനിടെ ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ സംഖ്യയാണ്.
24 മണിക്കൂറിനിടെ 60000 ത്തിലധികം രോഗികളും 281 മരണങ്ങളുമായി മഹാരാഷ്ട്രയാണ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. മഹാരാഷ്ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, കർണാടക, തമിഴ്നദാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ലക്ഷക്കണക്കിനാളുകൾ ഒത്തുചേരുന്ന ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുന്ന കുംഭമേളക്കിടെ 594 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2812പേരാണ് നഗരത്തിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.