മണിപ്പൂരിൽ വൻ ബാങ്ക് കൊള്ള; ആയുധങ്ങളുമായെത്തിയ സംഘം 18.85 കോടി കവർന്നു

ഇംഫാൽ: മണിപ്പൂരിൽ ആയുധങ്ങളുമായെത്തിയ സംഘം ബാങ്ക് കൊള്ളയടിച്ച് 18.85 കോടി കവർന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉക്റുൾ ടൗൺ ശാഖയിലാണ് സംഭവം നടന്നത്. 10ഓളം പേരടങ്ങുന്ന സംഘമാണ് ബാങ്കിലെത്തി കൊള്ള നടത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞതായി ​പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അന്ന് ലഭിച്ച പണം ബാങ്കിലെ ജീവനക്കാർ എണ്ണതിട്ടപ്പെടുത്തുന്നതിനിടെയാണ് കൊള്ള നടന്നത്. ആയുധങ്ങളുമായെത്തിയ സംഘം ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനേയും മറ്റ് ഉദ്യോഗസ്ഥരേയും കെട്ടിയിട്ടാണ് കവർച്ച നടത്തിയത്. ഇവരുടെ കൈവശം തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും ബാങ്ക് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

ഉടൻ തന്നെ ​പൊലീസ് സ്ഥലത്തെത്തുകയും ബാങ്ക് കൊള്ളയടിച്ചവർക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. മണിപ്പൂരിൽ വംശീയ കലാപം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഉക്റുൾ ടൗണിൽ ഇത്തരത്തിൽ ബാങ്ക് കൊള്ളയടിക്കപ്പെടുന്നത്. നേരത്തെ ആക്സിസ് ബാങ്കിന്റെ ചുരാചന്ദ്പൂർ ശാഖ കൊള്ളയടിച്ച് ഒരു കോടി രൂപ കവർന്നിരുന്നു.


Tags:    
News Summary - 18.85 Crore looted from PNB Ukhrul town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.