യു. പി മോദി നഗറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ഗാസിയാബാദ്: ഗാസിയാബാദ് ജില്ലയിലെ മോദി നഗർ പട്ടണത്തിൽ ജന്മദിന പാർട്ടിക്ക് ശേഷം 19 കാരിയായ യുവതിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കുകയും ആരോ അവർക്ക് മയക്കമരുന്ന് കലർത്തിയ പാനീയം നൽകുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു.

പിന്നീട് മുറിയിലേക്ക് കൊണ്ടുപോയി സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവർ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ മർദിച്ചതായും പറയുന്നു. തുടർന്ന് ഇവർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിലെത്തി പെൺകുട്ടി വിവരം വീട്ടുകാരോട് വെളിപ്പെടുത്തി. തുടർന്ന് പിതാവുമായി ​മോദിനഗർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ശേഖർ, കൃഷ്ണ, അർജുൻ എന്നിവർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - 19-Year-Old Given Spiked Drink, Gang Raped After Birthday Party: UP Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.