ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സർക്കാർ. വെനീസ് മാതൃകയിൽ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള 'ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെ 2023' ഡല്‍ഹിയില്‍ അടുത്തമാസം ആരംഭിക്കും.
ഡിസംബര്‍ എട്ടിന് ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്യുന്ന ബിനാലെ അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ തുടരും. ബിനാലെയിൽ പ്രദർശിപ്പിക്കാൻ 150 കലാസൃഷ്ടികൾ സാംസ്കാരിക മന്ത്രാലയം തിരഞ്ഞെടുത്തു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാപരിപാടികളും സംവാദങ്ങളും ചര്‍ച്ചകളുമാണ് ബിനാലെയിലൊരുക്കുക. ഡിസംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം, ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഒമ്പതു മുതല്‍ 15 വരെയാണ് പൊതുജനങ്ങള്‍ക്കു പ്രവേശനം. വിദ്യാര്‍ഥികള്‍ക്കായി ലളിതകലാ അക്കാദമിയിലും ഡിസംബര്‍ ഒമ്പതിന് ബിനാലെ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.