കശ്മീരിൽ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരരുടെ വെടിവെപ്പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സി.ആർ.പി.എഫ്-പൊലീസ് സംയുക്ത സംഘം ക്രീരി മേഖലയിലെ ചെക്പോസ്റ്റിൽ പരിശോധന നടത്തവേ ഭീകരർ വെടിവെക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കശ്മീരിൽ ഈ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.

ആഗസ്റ്റ് 14ന് ശ്രീനഗറിന് സമീപം നൗഗം മേഖലയിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. അതിന് മുമ്പ് ശ്രീനഗർ-ബാരാമുള്ള ഹൈവേയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.