യു.പിയിലെ മഥുരയിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ട് മരണം; 13 പേർ പരിക്ക്

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കുടിവെള്ള സംഭരണി തകർന്ന് രണ്ട് മരണം. മരിച്ചത് സ്ത്രീകളാണ്. 13 പേർ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

മഥുരയിലെ കോത് വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണവിഹാർ മേഖലയിലെ ആവാസ് വികാസ് കോളനിയിലാണ് അപകടമുണ്ടായത്. തകർന്ന ജലസംഭരണിയിൽ നിന്നുള്ള വെള്ളവും അവശിഷ്ടങ്ങളും സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ വരുത്തി.

വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കും റോഡിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജലസംഭരണി തകർന്നതിന് പിന്നാലെ ദേശീയ ദുരന്ത പ്രതിരോധ സേനയുടെയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെയും യൂനിറ്റുകൾ അടക്കമുള്ളവ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജലസംഭരണി തകർന്ന സംഭവത്തിൽ കോൺട്രാക്ടറെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.

Tags:    
News Summary - 2 dead, 13 injured in water tank collapse incident, Mathura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.