ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ രണ്ടു നാഷണൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കർഫാലി മൊഹല്ല ഏരിയയിലാണ് വെടിവെപ്പ് നടന്നത്. എം.എൽ.എ ഷമിമ ഫിർദൗസിെൻറ ഒാഫീസ് ജീവനക്കാരനായ നസീർ അഹമ്മദ് ഭട്ട്, പാർട്ടി പ്രവർത്തകനായ മുഷ്താഖ് അഹമ്മദ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹിസ്ബുൽ മുജാഹിദ്ദീനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പാർട്ടി പരിപാടിയിൽ നാഷണൽ കോൺഫറൻസ് നിയമസഭാംഗം ജബ്ബാർ കദാലിന് സമീപത്ത് ഇരുന്നവർക്കാണ് വെടിയേറ്റത്. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.