ചെന്നൈ: 2ജി സ്പെക്ട്രം കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സി.ബി.െഎ സമർപ്പിച്ച അ പ്പീൽ ഹരജിയിൽ ഡൽഹി ഹൈകോടതി മുൻ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കനിമൊ ഴി തുടങ്ങിയവർക്ക് നോട്ടീസ് അയച്ചു. കേസിൽ കുറ്റാരോപണം തെളിയിക്കാൻ സി.ബി.െഎക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി കനിമൊഴിയും എ. രാജയും ഉൾപ്പെടെയുള്ള 14 പ്രതികെള 2017 ഡിസംബറിലാണ് ഡൽഹി സി.ബി.െഎ പ്രത്യേക കോടതി വെറുതെ വിട്ടത്. ഇതിനെതിരെ സി.ബി.െഎ ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിന്മേലുള്ള വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.െഎ കോടതിയെ സമീപിച്ചത്. കേസിൽ ജുലൈ 30ന് വാദം കേൾക്കും.
2ജി സ്പെക്ട്രം കേസിൽ പ്രത്യേക കോടതി, ഡി.എം.കെ പ്രസിഡൻറായിരുന്ന കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, വിനോദ് ഗോയങ്ക, ആസിഫ് ബൽവ, സിനിമ നിർമാതാവ് കരിം മൊറാനി, പി. അമിർഥം, കലൈജ്ഞർ ടി.വി ഡയറക്ടർ ശരദ്കുമാർ എന്നിവരെയും വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.