അഹ്മദാബാദ്: ഗുജറാത്തിലെ ചരിത്ര നഗരമായ സോൻഗഢിൽ താൽക്കാലിക പള്ളിക്കുനേരെ അക്രമം. ഖുർആൻ കത്തിച്ചു. പ്രദേശത്തെ മുസ്ലിംകൾ പ്രാർഥനക്കും ചെറിയ മതസമ്മേളനങ്ങൾക്കും ഒത്തുചേരുന്ന ബപ സിതാറാം നഗറിലെ ആരാധന കേന്ദ്രത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ഇൻസ്പെക്ടർ എച്ച്.സി. ഗോഹിൽ 'മാധ്യമ'ത്തോട് പറഞ്ഞു. 16ാം നൂറ്റാണ്ടിൽ മറാത്ത രാജാക്കന്മാർ സ്ഥാപിച്ച ചരിത്രപ്രസിദ്ധ കോട്ട സ്ഥിതിചെയ്യുന്ന ഈ പട്ടണം പൊതുവെ ശാന്തമാണെന്നും ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനിടെ, സമാധാന ജീവിതത്തിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന സാമൂഹിക വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഗുജറാത്ത് മൈനോറിറ്റി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ മുജാഹിദ് നഫീസ് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തെഴുതി.
അക്രമികളെ അടിയന്തരമായി പിടികൂടണമെന്ന് ജമാഅത്തെ ഇസ്ലാമി ഗുജറാത്ത് സെക്രട്ടറി വസീഫ് ഹുസൈനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.