ന്യൂഡൽഹി: ഹരിയാനയിൽ രണ്ട് കശ്മീരി വിദ്യാർഥികൾക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം മാർക്കറ്റിലെത്തിയ ഇവരെ 15 പേരടങ്ങിയ ആൾക്കുട്ടം മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹരിയാനയിലെ മഹേന്ദ്രഗ്രാഹിലാണ് സംഭവം. രണ്ട് പേരും ഹരിയാന യുനിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുെട്ടണ്ടന്ന് പൊലീസ് അറിയിച്ചു.
പ്രാർഥന കഴിഞ്ഞ് മാർക്കറ്റിലെത്തിയ തങ്ങളെ ഒരു സംഘം ആളുകൾ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. പതിനഞ്ചോളം പേർ സംഘത്തിലുണ്ടായിരുന്നുവെന്ന് ഇവർ അറിയിച്ചു. മുഖത്തും കൈകാലുകൾക്കും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ഫോേട്ടാ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കശ്മീരി വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.