ശ്രീനഗർ: കശ്മീരിൽ ബാങ്ക് മാനേജരുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈന്യം. ലശ്കർ-ഇ-ത്വയിബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകി ഷോപിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്.
ജാൻ മുഹമ്മദ് ലോൺ എന്നയാളാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നും ഇയാൾക്ക് കുൽഗാമിൽ ബാങ്ക് മാനേജറെ കൊലപ്പെടുത്ത സംഭവത്തിൽ പങ്കുണ്ടെന്നും സൈന്യം അറിയിച്ചു. നേരത്തെ വിജയ് കുമാർ ബെനിവാൽ എന്ന ബാങ്ക് ജീവനക്കാരനെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു.
ഇലാക്വി ദേഹ്തി ബാങ്കിലെ ജീവനക്കാരനായ അദ്ദേഹത്തെ പട്ടാപകലാണ് ഒരു സംഘമാളുകൾ വെടിവെച്ച് കൊന്നത്. ബാങ്കിലെത്തി ജീവനക്കാരനെ കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മേയ് ഒന്നിന് ശേഷം എട്ട് പേരെയാണ് ഇത്തരത്തിൽ ഭീകരർ കശ്മീർ താഴ്വരയിൽ കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.