കശ്​മീരിൽ രണ്ട്​ തീവ്രവാദികളെ വധിച്ചതായി പൊലീസ്​

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്​ചയാണ്​ സംഭവം. 

ജില്ലയിലെ ഖുദ് ഹഞ്ചിപോരയിലാണ് വെടിവെപ്പ്​ നടന്നത്. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ വ്യക്​തമായിട്ടില്ല. ഇവർ ഏത്​ സംഘടനയുടെ പ്രവർത്തകരാണ്​ എന്നതും അന്വേഷിക്കുകയാണെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 2 militants killed in encounter in J-K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.