പൂണെ: മഹാരാഷ്ട്രയിൽ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടികളിൽ ഒരാൾ മരിച്ചു. കൂട്ടുകാരിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂെണയിലെ ഹിഞ്ചെൻവാടി പ്രദേശത്ത് ഇൗ മാസം 16നായിരുന്നു സംഭവം.
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തുള്ള കാട്ടിനുള്ളിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് കോമയിലായ പെൺകുട്ടികളിലൊരാൾ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. മറ്റേയാൾ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് രണ്ടു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാളെ കോടതിയിൽ ഹാജരാക്കി 25 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടാമത്തെ പ്രതി പ്രായപൂർത്തിയാവാത്തയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.