മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്നാരോപിച്ച്​ യുവാക്കളെ നഗ്​നരാക്കി റോഡിലൂടെ നടത്തിച്ചു; ഒമ്പതുപേർക്കെതിരെ കേസ്​

ന്യൂഡൽഹി: മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ യുവാക്കളെ നഗ്​നരാക്കി റോഡിലൂടെ പരേഡ്​ നടത്തിയ അഞ്ചുപേർ അറസ്റ്റിൽ. മുംബൈ കണ്ടിവാലിയിലെ ലാൽജി പാഡയിലാണ്​ സംഭവം.

മെ​ാബൈൽ ഫോൺ മോഷ്​ടിച്ചുവെന്നാരോപിച്ച്​ ബ​​​​​​ുധനാഴ്ച രണ്ടു യുവാക്കളെ പിടികൂടി മർദ്ദിക്കുകയായിരുന്നു. തുടർന്ന്​ നഗ്​നരാക്കി റോഡിലൂടെ ബാൻഡ്​ കൊട്ടി നടത്തിച്ചു. ​പരേഡ്​ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ഒമ്പതുപേർക്കെതിരെയാണ്​ കേസ്​. ഇതിൽ അഞ്ചുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

വ്യാഴാഴ്​ച അറസ്​റ്റിലായ അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കുകയും പൊലീസ്​ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്​തു. 

Tags:    
News Summary - 2 mobile thieves paraded naked in Kandivali 9 booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.