അഹ്മദാബാദ്: ഗുജറാത്ത് കേൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാക്കി വീണ്ടും എം.എൽ.എമാരുടെ രാജി. വെള്ളിയാഴ്ച മൂന്നുപേർ കൂടി രാജിവെച്ചതോടെ രണ്ടുദിവസത്തിനകം പാർട്ടിവിട്ട എം.എൽ.എമാരുടെ എണ്ണം ആറായി. ഇതോടെ നിയമസഭയിലെ കോൺഗ്രസിെൻറ അംഗബലം 57ൽനിന്ന് 51ആയി കുറഞ്ഞു.
ആഗസ്റ്റ് എട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് അഹമ്മദ് പേട്ടലിനെ രംഗത്തിറക്കിയ കോൺഗ്രസിന് നിയമസഭാംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കടുത്ത തലവേദനയായിരിക്കുകയാണ്. ഇതിനിടെ രണ്ട് എം.എൽ.എമാർ കൂടി പാർട്ടിവിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. മാൻസിങ് ചൗഹാൻ, ഛനബായി ചൗധരി, രാംസിങ് പാർമർ എന്നിവരാണ് വെള്ളിയാഴ്ച പാർട്ടിവിട്ടത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷപാർട്ടികളുടെ സ്ഥാനാർഥിയായി മത്സരിച്ച മീര കുമാറിന് ഗുജറാത്തിലെ 57 കോൺഗ്രസ് എം.എൽ.എമാരിൽ 49പേർ മാത്രമാണ് വോട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.