മുംബൈ: സംവരണ പ്രശ്നത്തിൽ മഹാരാഷ്്ട്രയിൽ രണ്ട് പേർ ആത്മഹത്യ ചെയ്തു. മറാത്ത സംവരണ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രണ്ട് പേർ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നത്. 25കാരനായ അരുൺ ജഗനാഥ് ബാദ്ല 22കാരനായ പരമേശ്വർ ബാബൻ ഗോണ്ഡ എന്നിവരാണ് ആത്മഹത്യചെയ്തത്.
മറാത്ത സംവരണം നടപ്പാക്കാത്തതിനെ തുടർന്നാണ് ബാദ്ല ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ടർബ എരിയയിലെ താമസക്കാരനായ ബാദ്ല വീട്ടിലെ ബാൽക്കണിയിലുള്ള ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. അപേക്ഷിച്ച ലോണും മറാത്ത സംവരണവും ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ബാദ്ലയുടെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 27,000 രൂപയുടെ വ്യക്തിഗത വായ്പക്കാണ് ബാദ്ല അപേക്ഷിച്ചത്.
മഹാരാഷ്ട്രയിലെ ദാൻഗർ സമുദായത്തിന് സംവരണം നൽകാത്തതിൽ മനംനൊന്താണ് പരമേശ്വർ ബാബൻ ഗോണ്ഡ ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നടക്കുന്ന റാലിയിൽ പെങ്കടുക്കാൻ ഇയാൾ പണം ആവശ്യപ്പെെട്ടങ്കിലും നൽകിയിരുന്നില്ലെന്നും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.