കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് ഖത്തറിലും സിംഗപ്പൂരിലും 

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഖത്തറിലേയും സിംഗപ്പൂരിലേയും കോവിഡ് മരണനിരക്ക് ആരേയും അദ്ഭുതപ്പെടുത്തും. ചെറുതെങ്കിലും സാമ്പത്തിക സ്ഥിതിയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഈ രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് .01 ആണ്. 
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും രാജ്യങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനവുമാണ് ഇതിന് കാരണം. 16,000 കോവിഡ് കേസുകൾ ഖത്തറിൽ റിപ്പോർട്ട് ചെയ്തപ്പോൾ 12 പേരാണ് മരിച്ചത്. സിംഗപ്പൂരിൽ .093 ആണ് മരണനിരക്ക്. 

ലോകത്തെ ഏറ്റവും സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളായതിനാൽ തന്നെ പരിശോധനാ കിറ്റുകളും പി.പി.ഇ കിറ്റുകളും ഉൾപ്പടെയുള്ള സൗകര്യങ്ങളുടെ ലഭ്യതയും രോഗവ്യാപനത്തെ ഇല്ലാതാക്കിയിട്ടുണ്ട്. രോഗമുക്തിയിൽ ഖത്തറിനും സിംഗപ്പൂരിനും പിറകിലാണ് ബെലാറസ്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ സ്ഥാനം. 

Tags:    
News Summary - 2 Rich Nations Show Lowest Coronavirus Deaths As Worldwide Count Rises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.