ന്യൂഡൽഹി: തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടുപേർ െകാല്ല പ്പെട്ടു. ദ്വാരകമോർ മെട്രോ സ്റ്റേഷനു സമീപം ഇന്നെല ൈവെകീട്ടാണ് സംഭവം. കൊല്ലപ്പെട്ടവർ ക്രിമിനലുകളാണ്.
പർവീൺ ഗെഹ്ലോട്ട്, വികാസ് ദലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കുമെതിരെ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലായി കൊലപാതകം, കൊള്ള, കവർച്ച എന്നിവക്ക് കേസുകളുണ്ട്.
വസ്തുത്തർക്കവുമായി ബന്ധപ്പെട്ടാണ് ഇരു സംഘവും തമ്മിൽ വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറയുന്നു. പർവീൺ െഗഹ്ലോട്ടും സംഘവും കാറിൽ സഞ്ചരിക്കവെ മറ്റൊരു കാറിലെത്തിയ മൂന്നു പേർ ഇവർക്കെതിരെ നിറെയാഴിക്കുകയായിരുന്നു. തിരക്കേറിയ നഗര ഭാഗത്ത് വെച്ച് 15 തവണയാണ് പരസ്പരം നിറയൊഴിച്ചത്.
അതിനിടെ പൊലീസ് സ്ഥലത്തെത്തി സംഘാംഗങ്ങൾക്ക് നേരെ വെടിവെച്ചു. സംഭവത്തിൽ കാറിനുള്ളിലെ രണ്ടുപർ കൊല്ലപ്പെടുകയായിരുന്നു. െവടിെവച്ചവരിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.