അതിർത്തിയിൽ പാക്​ വെടിവെപ്പ്​: മൂന്ന്​ സൈനികർക്ക്​ വീരമ്യ​ത്യു

ശ്രീനഗർ: കശ്​മീരിലെ അതിർത്തി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച്​  പാക്​ വെടിവെപ്പ്​. ​ഇന്ത്യൻ പോസ്​റ്റുകൾക്തെിരെ പാക്സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു​ സൈനികർ വീരമ്യത്യു വരിച്ചു.  അഞ്ച്​ സൈനികർക്ക്​ പരിക്കേറ്റു.

കുപ്​വാരയിലെ നൗഗാം മേഖലയിലും പൂഞ്ചിലുമാണ്​​ പാക്​ സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയത്​. ഇന്ത്യൻ ​സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. നൗഗാമിലെ വെടിവെപ്പിൽ രണ്ട്​ സൈനികർ വീരമ്യത്യു വരിക്കുകയും നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.  

നേരത്തെ പൂഞ്ച്​ സെക്​ടറിലുണ്ടായ പാക്​ വെടിവെപ്പിൽ ഒരു സൈനികൻ വീരമ്യത്യു വരിക്കുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി. 

അതിർത്തിയിലെ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ പാക്​ സൈന്യം പ്രകോപനമായ രീതിയിൽ മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്​. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ പാക്​​ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

കഴിഞ്ഞ എട്ടുമാസങ്ങൾക്കിടെ 3000ലധികം വെടിനിർത്തൽ കരാർ ലംഘനങ്ങളാണ്​ പാകിസ്​താൻ നടത്തിയതെന്നാണ്​ റിപ്പോർട്ട്​. 17 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.