ന്യൂഡൽഹി: കഴിഞ്ഞദിവസം പുറത്തുവന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിൽ മനം നൊന്ത് ഡൽഹിയിൽ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ദക്ഷിണ ഡൽഹി വസന്ത് കുഞ്ചിലെ റയാൻ ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർഥിനിയായ 15 വയസുകാരിയും പശ്ചിമ ഡൽഹിയിലെ ദ്വാരകയിലെ കാക്റോള സ്വദേശിയായ 17കാരനുമാണ് വീട്ടിൽ തൂങ്ങിമരിച്ചത്.
പെൺകുട്ടിക്ക് പ്ലസ് വണിന് സയൻസ് വിഷയമെടുത്ത് പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ പരീക്ഷയിൽ 70 ശതമാനം മാർക്കാണ് ലഭിച്ചത്. സയൻസ് വിഷയത്തിൽ പ്രവേശനം ലഭിക്കില്ലെന്ന് കരുതിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്. ൈവകുന്നേരം3.45ഒാടെയാണ് സംഭവത്തെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടു സംഭവങ്ങളിലും ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.