കശ്​മീരിൽ ഏറ്റുമുട്ടൽ; രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു

ബന്ദിപോറ: ജമ്മു കശ്​മീരിലെ ബന്ദി​പോറയിൽ സുരക്ഷാ ഉദ്യോഗസ്​ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികളെ വധിച്ചു. ബന്ദിപോറയിലെ വനപ്രദേശമായ സുംലാറിലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

വ്യാഴാഴ്​ച ഉച്ചക്കാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. ഇന്നലെ തന്നെ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. ഇതോടെ കൊല്ല​പ്പെട്ടവരുടെ എണ്ണം മൂന്നായി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത്​ ഒളിച്ചിരിക്കുന്ന മറ്റ്​ തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - 2 terrorists gunned down in encounter at Bandipora - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.