ന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയത് രണ്ടു തരത്തിലുള്ള 500 രൂപാ നോട്ടുകളെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഇൗ നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ് ബി.ജെ.പി സർക്കാറിെൻറ നോട്ട് നിരോധനം. രണ്ടു വലുപ്പത്തിലും ഡിസൈനിലുമുള്ള 500 രൂപ നോട്ടുകളാണ് റിസർവ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും രാജ്യസഭയിൽ കപിൽ സിബൽ ചോദിച്ചു. രണ്ടു തരത്തിലുള്ള 500െൻറ നോട്ടുകൾ ഉയർത്തി കാണിച്ച സിബൽ, എന്തുകൊണ്ടാണ് സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതെന്നത് വ്യക്തമായതെന്നും തുറന്നടിച്ചു.
യു.പി.എ സർക്കാർ രണ്ടു തരത്തിലുളള നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ഒന്ന് പാർട്ടിക്കും മറ്റൊന്ന് സർക്കാരിനും എന്ന രീതിയിലാണ് എൻ.ഡി.എ രണ്ടു തരത്തിലുള്ള നോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇത്തരത്തിൽ 500െൻറയും 2000 രൂപയുടെ നോട്ടുകൾ രണ്ടു ഡിസൈനിൽ പുറത്തിറക്കിയിട്ടുണ്ടെന്നും ഗുലാംനബി ആസാദ് രാജ്യസഭയിൽ ആരോപിച്ചു.
എന്നാൽ നിരുത്തരവാദിത്വപരവും അടിസ്ഥാനരഹിതവുമായ വാദങ്ങളിലൂടെ കോൺഗ്രസ് അംഗങ്ങൾ സഭയിൽ ബഹളമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകി. ഏതെങ്കിലും ഒരു പേപ്പർ വീശികാണിച്ച് ആരോപണമുന്നയിക്കുന്നതിൽ കഴമ്പില്ല. കറൻസിെയ കുറിച്ച് നിരുത്തരവാദ പരാമർശങ്ങൾ നടത്തി സീറോ അവർ ദുരുപയോഗം ചെയ്യുകയാെണന്നും ജെയ്റ്റ്ലി ആരോപിച്ചു.
സിബൽ ഉയർത്തി കാണിച്ച നോട്ടുകളുടെ ഉറവിടം അദ്ദേഹം വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.