ഉത്തർപ്രദേശിൽ വീണ്ടും പശുവി​െൻറ പേരിൽ ആൾക്കൂട്ടക്കൊല

ലക്​​നോ: ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്​ടിച്ചുവെന്നാരോപിച്ച്​ ഇരുപതുകാരനെ ആൾക്കൂട്ടം തല്ലികൊന്നു. ഷാരൂഖ്​ ഖാൻ എന്ന യുവാവിനെയാണ്​ അ​മ്പതോളം പേരടങ്ങുന്ന സംഘം മർദിച്ച്​ കൊലപ്പെടുത്തിയത്​​. 

ബറേലിയിലെ ഭോലാപുർ ഹിന്ദോലിയ ഗ്രാമത്തിൽ ബുധനാഴ്​ചയാണ്​ സംഭവം നടന്നത്​. ഷാരൂഖ്​ അടങ്ങുന്ന നാലംഗ സംഘം പശുക്കളെ മോഷ്​ടിക്കാൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചായിരുന്നു ആക്രമണം. മറ്റു മൂന്നുപേർ ഒാടി രക്ഷപ്പെ​ട്ടു. പൊലീസ്​ സ്ഥലത്തെത്തി​ ഷാരൂഖി​െന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്തതായി പൊലീസ്​ പറഞ്ഞു. 

തയ്യൽ തൊഴിലാളിയായ ഷാരൂഖ്​ സുഹൃത്തുക്കൾക്കൊപ്പം സമീപപ്രദേശത്തെ ബന്ധുവീട്ടിലേക്ക്​ പോകുന്നതിനിടയിലാണ്​ മോഷ്​ടാവെന്നാരോപിച്ച്​ തല്ലികൊന്നതെന്ന്​ കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ ഷാരൂഖ്​ ഉൾപ്പെടുന്ന സംഘം പശ​ുമോഷ്​ടാക്കൾ ആണെന്നാണ്​ പൊലീസും പറയുന്നത്​. പുലർച്ചെ മൂന്നു മണിക്ക്​ പ്രദേശത്തെ കർഷക​​​​െൻറ വീട്ടിൽ നിന്നും കാളയെ മോഷ്​ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരു​ന്നു എന്നാണ്​ പൊലീസ്​ ഭാഷ്യം. ആശുപത്രിയിലെത്തിക്കു​േമ്പാൾ കൂടുതൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും മരുന്ന്​ അമിതമായി നൽകിയതാവാം മരണകാരണമെന്നും പൊലീസ്​ പറയുന്നു. 

Tags:    
News Summary - 20-Year-Old Lynched in Uttar Pradesh's Bareilly Over Suspicion of Cattle Theft- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.