ജോധ്പുർ: രാജസ്സ്ഥാനിലെ ജോധ്പുരിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ പ്രതിഷേധം നയിച്ച യുവതിയെ ഗ്രാമവാസികൾ ജീവനോടെ തീകൊളുത്തി കൊന്നു. ലളിത എന്ന 20 കാരിയെയാണ് ഗ്രാമവാസികൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണപ്പെടുകയായിരുന്നു.
ജോധ്പുരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. റോഡ് വികസനത്തിെൻറ ഭാഗമായി തെൻറ തോട്ടത്തിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നത് തടഞ്ഞ ലളിതക്കെതിരെ ഗ്രാമവാസികൾ തിരിയുകയായിരുന്നു. തർക്കത്തിനിടയിൽ ഒരു സംഘം ആളുകൾ യുവതിയുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിൽ രൺവീർ സിങ് എന്നയാളുൾപ്പെടെ 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഗ്രാമപഞ്ചായത്താണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെന്നും അക്രമി സംഘത്തെ ഉടൻ അറസ്റ്റു ചെയ്യുമെന്നും അന്വേഷണം ചുമതലയുള്ള പൊലീസ് ഒാഫീസർ സുരേഷ് ചൗധരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.