ന്യൂഡൽഹി: 2000, 500 രൂപ നോട്ടുകളുടെ അതീവ സുരക്ഷ സവിശേഷതകൾ ചോർന്നതായി റിേപ്പാർട്ട്. പുതിയ നോട്ടുകളിലെ 30 സുരക്ഷ സവിേശഷതകളിൽ 15 എണ്ണമാണ് ചോർന്നിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ മുംബൈയിൽ വെച്ച് ആറ് പേരിൽ നിന്നായി 24 ലക്ഷം രൂപയുടെ കളളനോട്ടുകൾ പിടികൂടിയിരുന്നു. ഇവ നാസിക്കിലെ നോട്ടടി കേന്ദ്രത്തിൽ പരിശോധനക്ക് അയച്ചപ്പോഴാണ് സുരക്ഷ സവിശേഷതകൾ ചോർന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും സവിശേഷതകൾ കള്ളനോട്ടിൽ േചർക്കാനായാൽ തിരിച്ചറിയാൻ പ്രയാസമാണ്. സംഭവം അതീവ ഗൗരവമുള്ളതാണെന്നും എൻ.െഎ.എ, സി.ബി.െഎ പോലുള്ള ഏജൻസികളെ വെച്ച് അന്വേഷിക്കണമെന്നും അധികൃതർ േകന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത കള്ളനോട്ടുകൾ മുന്തിയ പ്രിൻററുകളും മഷിയും ഉപയോഗിച്ചാണ് അച്ചടിച്ചിരിക്കുന്നത്. കളർമാർക്കുകളും യഥാർഥ നോട്ടുകൾക്ക് കിടപിടിച്ചിട്ടുള്ളതാണെന്നും നാസിക്കിലെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.