ന്യൂയോർക്: ഹാർെവ ചുഴലിക്കാറ്റ് ശക്തമായതോടെ അമേരിക്കയിലെ ഹ്യൂസ്റ്റനിൽ ഇന്ത്യൻവിദ്യാർഥികൾ ആശങ്കയിൽ. 200 ഒാളം വിദ്യാർഥികളാണ് ഹ്യൂസ്റ്റൻ സർവകലാശാലയിൽ വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സുരക്ഷിതസ്ഥലങ്ങളിെലത്തിക്കാനുള്ള രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും യൂനിവേഴ്സിറ്റിയിലേക്കെത്തിക്കുന്നുണ്ടെന്ന് ഹ്യൂസ്റ്റനിലെ കോൺസുലേറ്റ് ജനറൽ അനുപം റായ് അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കോൺസുലേറ്റ് ജനറലുമായി സംസാരിച്ചതായി ട്വിറ്ററിൽ അറിയിച്ചു.
മഴ ദുരിതമായ നഗരത്തിൽ പരിക്കേറ്റ ഷാലിനി, നിഖിൽ ബാട്ടിയ എന്നീ വിദ്യാർഥികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ബന്ധുക്കൾ യു.എസിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഹ്യൂസ്റ്റനിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരും യൂനിവേഴ്സിറ്റിയിൽ രക്ഷാപ്രവർത്തനത്തിനെത്തി. ഇന്ത്യക്കാരടക്കമുള്ള വിദ്യാർഥികളെ ഉടൻതന്നെ സുരക്ഷിതസ്ഥാനത്തെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.