ന്യൂഡല്‍ഹി: ജ്യോതിഷത്തിലും വാസ്തുവിലും രാഹുകാലത്തിലും വിശ്വാസമില്ലാത്ത ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്‍റായിരുന്നു താനെന്ന് കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു രാജ്യസഭയില്‍ വെളിപ്പെടുത്തി. അസഹിഷ്ണുത സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ് ഹിന്ദുത്വ വാദിയായ നായിഡു ഇത്തരം വിശ്വാസങ്ങള്‍ താന്‍ വെച്ചുപുലര്‍ത്തുന്നില്ളെന്ന് വ്യക്തമാക്കിയത്.
ബി.ജെ.പിയുടെ അഖിലേന്ത്യ പ്രസിഡന്‍റ് പദത്തിലിരുന്ന ഒരു വ്യക്തിയായിട്ടും ഇത്തരം കാര്യങ്ങളില്‍ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്ന് നായിഡു പറഞ്ഞു.
ഒരിക്കല്‍ രാഹുകാലത്തെക്കുറിച്ച് സുഹൃത്തുമായി തര്‍ക്കിക്കേണ്ടിയും വന്നു. രാഹുകാലം ഒരു കാര്യത്തിനും മുന്നിട്ടിറങ്ങാന്‍ പറ്റാത്ത കാലമാണെന്നായിരുന്നു സുഹൃത്തിന്‍െറ നിലപാട്. എങ്കില്‍ രാഹുകാലത്ത് ഒരാള്‍ ഒരു കോടി രൂപ കൊണ്ടുവന്നുതന്നാല്‍ വാങ്ങാതിരിക്കുമോ എന്ന് സുഹൃത്തിനോട് തിരിച്ചുചോദിച്ചു.
അപ്പോള്‍ സുഹൃത്തിന് ഉത്തരംമുട്ടിയെന്നും വെങ്കയ്യ നായിഡു തുടര്‍ന്നു.
ഇത് തന്‍െറ നിലപാടാണെങ്കിലും രാഹുകാലത്തിലും ജ്യോതിഷത്തിലും വാസ്തുവിലും വിശ്വസിക്കുന്നവരെ താന്‍ ഒരിക്കലും പരിഹസിക്കാനോ കുറ്റപ്പെടുത്താനോ മുതിരില്ളെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.