അഹ്മദാബാദ്: സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും തുടരുന്ന സംവരണത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് പര്‍ദിവാല. അഴിമതിയും സംവരണവും രാജ്യത്തെ നശിപ്പിക്കുകയാണെന്നും യോഗ്യത വിലകുറച്ചുകാണുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. പട്ടേല്‍ സമുദായത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത നടപടി തള്ളിക്കൊണ്ടാണ് കോടതി സംവരണത്തിനെതിരെ വിമര്‍ശമുന്നയിച്ചത്. സംവരണ ആവശ്യം സമൂഹത്തില്‍ കലാപത്തിന്‍െറ വിത്തുകള്‍ വിതക്കുമെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയില്ളെന്നും പര്‍ദിവാല അഭിപ്രായപ്പെട്ടു.
പട്ടേല്‍ സമുദായക്കാരുടെ സമരത്തിന് നേതൃത്വം നല്‍കിയ പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പാസ്) കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലിനും കൂട്ടര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ ന്യായമില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായി കലാപം നടത്തുകയായിരുന്നില്ളെന്നും ഭരണകൂടത്തിന്‍െറ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. സമരക്കാര്‍ക്കെതിരെ അന്വേഷണം തുടരാനും കോടതി അനുമതി നല്‍കി.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ അഴിമതിക്കെതിരെ പോരാടാനാണ് ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങേണ്ടത്. പകരം, സംവരണത്തിനായി ചോര ചിന്താനോ കലാപം നടത്താനോ അല്ളെന്നും യോഗ്യത ചുരുക്കിക്കാണരുതെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. ഭരണഘടന രൂപവത്കരിക്കുമ്പോള്‍ വെറും 10 വര്‍ഷത്തേക്കായി നടപ്പാക്കിയ സംവരണം 65 വര്‍ഷത്തിനുശേഷവും തുടരുന്നത് ലജ്ജാകരമാണ്. ഞങ്ങളെ പിന്നാക്കക്കാരാക്കണമേ എന്നാവശ്യപ്പെടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയായിരിക്കുമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് പര്‍ദിവാലയുടെ അഭിപ്രായത്തിനെതിരെ ന്യൂഡല്‍ഹി നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ ഡോ. അനൂപ് സുരേന്ദ്രനാഥ് രംഗത്തുവന്നു. രാജ്യത്തിന്‍െറ ഭരണഘടനയുടെ അന്തസ്സത്തയെക്കാള്‍ തന്‍െറ വ്യക്തിപരമായ പക്ഷപാതിത്വങ്ങള്‍ ജഡ്ജിമാര്‍പോലും പ്രകടിപ്പിക്കുന്നതിന്‍െറ ഉദാഹരണമാണെന്ന് ഫേസ്ബുക് കുറിപ്പില്‍ അനൂപ് സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.