ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തിട്ട് 23 വര്‍ഷമാകുമ്പോഴും അതിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടാത്തതില്‍ കടുത്ത പ്രയാസമുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാബരി മസ്ജിദിന്‍െറ പുനര്‍നിര്‍മാണത്തിനും പ്രതികളെ ശിക്ഷിക്കുന്നതിനുമുള്ള പോരാട്ടം സമാധാനപരമായ മാര്‍ഗത്തില്‍ ജമാഅത്ത് തുടരും. ബാബരി മസ്ജിദിന്മേലുള്ള അവകാശം നിയമപരമായി തെളിയിക്കാന്‍ സാധിക്കുമെന്നും അന്തിമ കോടതിവിധി അനുകൂലമാകുമെന്നും ഉറപ്പുണ്ട്. ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പള്ളി പുനര്‍നിര്‍മിക്കാന്‍ രംഗത്തുവരണം.
2014 പൊതുതെരഞ്ഞെടുപ്പിന് ശേഷം വെറുപ്പിന്‍െറ രാഷ്ട്രീയം വ്യാപിക്കുകയാണ്. ന്യൂനപക്ഷം സുരക്ഷിതമാവുകയും നീതിയും നിയമവും നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ രാജ്യത്തിന് പുരോഗതി നേടാനാകൂ. സമാധാനകാംക്ഷികള്‍ അതിനായി കൈകോര്‍ക്കണം. പശ്ചിമേഷ്യയില്‍ റഷ്യയും അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സൈനിക നടപടിയില്‍ വന്‍തോതില്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതില്‍ ജമാഅത്തെ ഇസ്ലാമിക്ക് ആശങ്കയുണ്ട്. ഐ.എസിന്‍െറ തീവ്രവാദ നിലപാടിനോടും നിരായുധരായ ജനങ്ങള്‍ക്കുനേരെ അവര്‍ നടത്തുന്ന അതിക്രമങ്ങളെയും ശക്തമായി എതിര്‍ക്കുന്നു. ഐ.എസിനെ നേരിടാനെന്ന പേരില്‍ ഇടപെട്ട ശക്തികള്‍ തുര്‍ക്കിയെയും സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുകയാണ്. ഇറാന്‍െറ നിലപാടും പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ളെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഇറാനെതിരെ അമീര്‍ നടത്തിയ പരാമര്‍ശത്തില്‍ യുവാവ് പത്രസമ്മേളന വേദിയില്‍ ക്ഷുഭിതനായി. പത്രക്കുറിപ്പ് വേദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ് ഇറങ്ങിപ്പോവുകയും ചെയ്തു. യുവാവ് ആരാണെന്ന് അറിയില്ളെന്നും ഏതെങ്കിലും പത്രത്തിന്‍െറ റിപ്പോര്‍ട്ടറല്ളെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.