ന്യൂഡല്‍ഹി: ഹിന്ദുത്വവര്‍ഗീയതയുടെ ഉറഞ്ഞാട്ടത്തിനുമുന്നില്‍ ബാബരി മസ്ജിദ് തകര്‍ന്നുവീണിട്ട് ഇന്നേക്ക് 23 വര്‍ഷം. പള്ളി പൊളിച്ചതിന്‍െറ വാര്‍ഷികദിനത്തില്‍ രാജ്യത്തിന്‍െറ പലഭാഗങ്ങളിലും വര്‍ഗീയ ഫാഷിസത്തിനെതിരായ കൂട്ടായ്മകളും പ്രതിഷേധ പരിപാടികളും അരങ്ങേറും. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി ഡിസംബര്‍ 6 ‘സമാധാന വാര്‍ഷികം’ ആയാണ് ആചരിക്കുന്നത്. അതേസമയം, വി.എച്ച്.പിയുടെയും മറ്റ് സംഘ്പരിവാര്‍ സംഘങ്ങളുടെയും നേതൃത്വത്തില്‍ അഭിമാനദിനം ആഘോഷിക്കുകയാണ്.
രാമജന്മഭൂമി പ്രസ്ഥാനത്തിന്‍െറ അമരക്കാരന്‍ അശോക് സിംഗാളിന്‍െറ മരണത്തിനുശേഷമുള്ള ആദ്യ ഡിസംബര്‍ ആറാണിത്. ചിതാഭസ്മവുമേന്തി വി.എച്ച്.പി പ്രവര്‍ത്തകര്‍ അയോധ്യയിലത്തെും. സിംഗാളിന്‍െറ ചിതാഭസ്മം സരയൂവില്‍ നിമജ്ജനം ചെയ്യാനെന്നപേരില്‍ അയോധ്യയിലത്തെുന്ന സംഘം രാമക്ഷേത്രം ഉടന്‍ നിര്‍മിക്കാനുള്ള പ്രതിജ്ഞയെടുക്കും. അയോധ്യയില്‍ ബാബരി മസ്ജിദ് കേസിലെ വാദി ഹാഷിം അന്‍സാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പതിവുപോലെ പ്രതിഷേധക്കൂട്ടായ്മ നടക്കും. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ്യമെങ്ങും പൊലീസ് ജാഗ്രതയിലാണ്.
ക്ഷേത്രം നിര്‍മാണം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും ഉടന്‍ തീരുമാനമുണ്ടായില്ളെങ്കില്‍ രണ്ടാം കര്‍സേവ പ്രക്ഷോഭം തുടങ്ങുമെന്നും വി.എച്ച്.പി വക്താവ് സുഭാഷ് മാലിക് പറഞ്ഞു. രാമജന്മഭൂമിയുടെ പേരില്‍ ഇതുവരെ കണ്ട രാഷ്ട്രീയകളിയുടെ ആവര്‍ത്തനമാണ് സിംഗാളിന്‍െറ ചിതാഭസ്മവുമായി വി.എച്ച്.പി വീണ്ടും കളിക്കുന്നതെന്ന് ഹാഷിം അന്‍സാരി കുറ്റപ്പെടുത്തി.
23 വര്‍ഷം പിന്നിടുമ്പോള്‍ പള്ളിയുടെ സ്ഥലത്ത് നിര്‍മിക്കപ്പെട്ട താല്‍ക്കാലികക്ഷേത്രം കൂടുതല്‍ ബലപ്പെടുത്തിയിട്ടുണ്ട്. മുളകൊണ്ടുള്ള കാലുകളും ചാക്ക്, ടാര്‍പോളിന്‍ ഷീറ്റും മാറ്റി ഉറപ്പുള്ള മേല്‍ക്കൂര ഒരുക്കിയത് ഈയിടെയാണ്. താല്‍ക്കാലിക ക്ഷേത്രത്തില്‍ പൂജക്ക് വരുന്നവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണിത്. മുസ്ലിം മജ്ലിസെ മുശാവറ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍ തുടങ്ങി 20ലേറെ സംഘടനകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച ജന്തര്‍ മന്ദറില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.