സംസാരം മുറിയൽ: ‘ട്രായ്’ കൂടുതൽ പരിശോധനക്ക്

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ സംസാരം മുറിയൽ പ്രശ്നം പരിഹരിക്കുന്നതിലെ പുരോഗതി വിലയിരുത്താൻ കൂടുതൽ പരിശോധന നടത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. മുംബൈ, ഡൽഹി ഉൾപ്പെടെ നഗരങ്ങളിലാണ് വീണ്ടും പരിശോധന നടത്തുക. പരാതി പരിഹരിക്കുന്നതിൽ കമ്പനികൾ സ്വീകരിച്ച നടപടികൾ പരിശോധനക്ക് വിധേയമാക്കുമെന്ന് ട്രായ് ചെയർമാൻ ആർ.എസ്. ശർമ പറഞ്ഞു. കഴിഞ്ഞ ജൂണിൽ മുംബൈയിലും ഡൽഹിയിലും പരിശോധന നടത്തിയിരുന്നു.

അതിനിടെ, കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട് നെറ്റ് സമത്വത്തെ കുറിച്ചല്ലെന്നും ഡാറ്റ സേവനങ്ങൾക്ക് കമ്പനികൾ നൽകുന്ന വ്യത്യസ്ത നിരക്കുകളുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളുടെ അഭിപ്രായം തേടുന്നതാണെന്നും ട്രായ് വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.