ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുടുങ്ങിയവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി നല്‍കി ബിഹാര്‍, ഒഡിഷ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് സുപ്രീംകോടതി അംഗീകാരം. ഉയര്‍ന്ന പദവികള്‍ വഹിക്കുന്നവര്‍കൂടി ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ക്ക് ജസ്റ്റിസ് ദീപക് മിശ്ര, എ.ആര്‍. ഡാവെ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. അഴിമതി സാമൂഹിക ദുരന്തമാണെന്നും ദേശീയ സാമ്പത്തിക ഭീകരതയായി കണക്കാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ പ്രത്യേക കോടതി രൂപവത്കരിച്ച് ഒഡിഷയില്‍ 2006ലും ബിഹാറില്‍ 2009ലുമാണ് നിയമം നിലവില്‍വന്നത്. എന്നാല്‍ അന്തിമവിധി വരുംമുമ്പ് സ്വത്ത് കണ്ടുകെട്ടുന്നത് ഭരണഘടനാവകാശങ്ങള്‍ ഹനിക്കലാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികളില്‍ തീര്‍പ്പുകല്‍പിച്ചായിരുന്നു കോടതി വിധി. സ്വത്ത് കണ്ടുകെട്ടല്‍ താല്‍ക്കാലികമാണെന്നും വിധി വന്ന ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.