ചണ്ഡിഗഢ്: മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാതെ ഫോണ്‍ സംസാരം മുറിയല്‍ (കാള്‍ ഡ്രോപ്) പ്രശ്നം പരിഹരിക്കാനാവില്ളെന്ന് മൊബൈല്‍ സേവനദാതാക്കള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനാവശ്യ തടസ്സങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ ആവശ്യത്തിന് ടവറുകള്‍ സ്ഥാപിക്കാന്‍ കഴിയില്ളെന്നും സെല്ലുലാര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യു പറഞ്ഞു.
ഫോണ്‍ വിളി മുറിയുന്നതിനെതിരെ ടെലികോം അതോറിറ്റി (ട്രായ്) കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് സെല്ലുലാര്‍ ഓപറേറ്റര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം കടുത്ത താക്കീതും നല്‍കിയിരുന്നു. ടവറുകള്‍ കണ്ടെത്തേണ്ടത് തന്‍െറ ജോലിയല്ളെന്നായിരുന്നു മന്ത്രി തുറന്നടിച്ചത്.
ദിനംപ്രതി പുതിയ കണക്ഷനുകള്‍ വരുമ്പോള്‍ കൂടുതല്‍ ടവറുകള്‍ ആവശ്യമായി വരുമെന്നും അതിന് നിരവധി തടസ്സങ്ങളാണ് നേരിടുന്നതെന്നും രാജന്‍ മാത്യു പറഞ്ഞു. ഫോണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടിവരുകയാണ്. ഒരു ടവറിന് കീഴില്‍ ശരാശരി 2500ല്‍ കൂടുതല്‍ ഉപയോക്താക്കള്‍ വന്നാല്‍ നെറ്റ്വര്‍ക് തകരാറിലാവുകയും സംസാരം മുറിയുകയും ചെയ്യും.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 25,000 ടവറുകളാണ് രാജ്യത്താകമാനം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഒരു ലക്ഷം ടവറെങ്കിലും വേണ്ടിടത്താണിത്. ടവറുകളുടെ ഫീസ് തദ്ദേശ സ്ഥാപനങ്ങള്‍ അടിക്കടി വര്‍ധിപ്പിക്കുന്നതായും അനുമതി കിട്ടാന്‍ മൂന്നു മാസം മുതല്‍ ആറു മാസം വരെ കാലതാമസം നേരിടുന്നതായും അദ്ദേഹം ആരോപിച്ചു. ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ഒറ്റത്തവണ വ്യവസ്ഥയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. 4.60 കേടി കണക്ഷനുകളാണ് ഓരോ മാസവും പുതുതായി ഉണ്ടാകുന്നത്. ഇതിനനുസൃതമായി ടവറുകള്‍ ഉണ്ടാകുന്നില്ല.
ഫോണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നെറ്റ്വര്‍ക്കില്‍ കൂടുതല്‍ തിരക്കനുഭവപ്പെടുകയും സംസാരം മുറിയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.