ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവിന്‍െറ കണക്ക് കാണിക്കുന്നില്ളെന്നും രാഷ്ട്രീയഫണ്ട് നിയന്ത്രിക്കാന്‍ നിയമമില്ളെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്‍െറ സ്ഥാപനങ്ങള്‍ പണാധിപത്യത്തിന്‍െറ നിയന്ത്രണത്തിലായ ഭീതിദമായ സാഹചര്യത്തില്‍ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് പ്രയാസകരമായി മാറിയിരിക്കുകയാണെന്നും സെയ്ദി കൂട്ടിച്ചേര്‍ത്തു.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പുപ്രക്രിയക്ക് വിഘാതമായതരത്തില്‍ വോട്ടര്‍മാരെ ചാക്കിലാക്കാന്‍ കള്ളപ്പണവും വഴിവിട്ടരീതികളും ഉപയോഗിക്കുന്നത് ചെറുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ പര്യാപ്തമല്ളെന്ന് സെയ്ദി പറഞ്ഞു.
പൊതുസേവനത്തിന്‍െറ റെക്കോഡുള്ള കഴിവുറ്റ വ്യക്തികള്‍ക്കുപോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതരത്തില്‍ തെരഞ്ഞെടുപ്പുചെലവ് ഏറിക്കൊണ്ടിരിക്കുകയാണ്. ലഭ്യമായ വിഭവങ്ങളെല്ലാം ഏതാനും പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളും കൈക്കലാക്കിയിരിക്കുകയാണ്. ഈ സാഹചര്യം പണാധിപത്യത്തെ ആശ്രയിക്കാന്‍ പാര്‍ട്ടികളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. കമീഷന് നല്‍കുന്ന കണക്കിലും എത്രയോ മടങ്ങാണ് സ്ഥാനാര്‍ഥികള്‍ ചെലവഴിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.