എയർ ഇന്ത്യ വിമാന എഞ്ചിനിൽ കുടുങ്ങി മരിച്ചത് മലയാളി ടെക്നീഷ്യൻ

മുംബൈ: എയർ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനിൽ കുടുങ്ങി മരിച്ച ടെക്നീഷ്യൻ മലയാളിയാണെന്ന് സ്ഥിരീകരണം. 12 വർഷമായി എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രവി സുബ്രഹ്മണ്യനാണ് മരണപ്പെട്ടത്. ഇയാൾ 30 വർഷമായി നവി മുംബൈയിൽ  താമസിച്ചു വരികയായിരുന്നു.

മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. എ.ഐ 619 മുംബൈ-ഹൈദരാബാദ് വിമാനത്തിലെ സഹപൈലറ്റിന് പറ്റിയ അബദ്ധമാണ് ദാരുണ സംഭവത്തിന് വഴിവെച്ചത്. വിമാനം പിറകോട്ട് തള്ളിമാറ്റാൻ നൽകിയ സിഗ്നൽ തെറ്റിദ്ധരിച്ച സഹപൈലറ്റ് വിമാനം സ്റ്റാർട്ട് ചെയ്യുകയായിരുന്നു. സമീപത്ത് നിന്നിരുന്ന രവിയെ വിമാന എൻജിൻ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെപറ്റി അന്വേഷിച്ചു വരികയാണെന്ന് എയർ ഇന്ത്യ സി.എം.ഡി അശ്വാനി ലൊഹാനിയും മാധ്യമങ്ങളോട് പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.