ന്യൂഡല്‍ഹി: വെള്ളാപ്പള്ളി നടേശന്‍ പ്രതിക്കൂട്ടിലായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വിഷയം ലോക്സഭയില്‍ ചര്‍ച്ചയാക്കാന്‍ സി.പി.എം. ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി എ. സമ്പത്ത് എം.പി ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.
സി.പി.എമ്മും എസ്.എന്‍.ഡി.പി നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന്‍െറ പശ്ചാത്തലത്തിലാണ് സമ്പത്തിന്‍െറ നോട്ടീസ്. എന്നാല്‍, സഭാനടപടികള്‍ നിര്‍ത്തിവെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന സമ്പത്തിന്‍െറ നോട്ടീസ് ബുധനാഴ്ച സ്പീക്കര്‍ സുമിത്രാ മഹാജന്‍ പരിഗണിച്ചില്ല. മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ കുരുങ്ങിയ പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കിലാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമ്പത്ത് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
മൈക്രോ ഫിനാന്‍സ് പദ്ധതിക്കായി രണ്ടു ശതമാനം പലിശക്ക് ലഭിച്ച 15 കോടി രൂപ 12 ശതമാനം പലിശക്ക് വെള്ളാപ്പള്ളി നടേശന്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു വന്‍ തുക തട്ടിയെടുത്തുവെന്നാണ് വെള്ളാപ്പള്ളിക്കും മറ്റുമെതിരായ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.