കല്‍ബുര്‍ഗി വധം; നിര്‍ണായക തെളിവുകള്‍ ലഭിച്ചു –കര്‍ണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: കന്നട പുരോഗമന സാഹിത്യകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതക കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. താമസിയാതെ ഘാതകരെ പിടികൂടാനാകുമെന്നും മന്ത്രി പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര പൊലീസിനേക്കാള്‍ വേഗത്തില്‍ കേസ് അന്വേഷണത്തില്‍ വ്യക്തമായ ഉത്തരം കണ്ടത്തൊന്‍ സി.ഐ.ഡിക്ക് കഴിയുമെന്നുറപ്പുണ്ട്. നരേന്ദ്ര ദാഭോല്‍കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങള്‍ ഞെട്ടിക്കുന്നതാണ്. മൂന്നു കൊലപാതകങ്ങളും സമാനരീതിയിലാണെന്നും പിന്നില്‍ ഒരേ സംഘമാണെന്നതും വ്യക്തമാണ്. മാലപൊട്ടിക്കല്‍ സംഘങ്ങളെപ്പോലെ നിസ്സാരക്കാരല്ല അവര്‍. മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കി. സി.ഐ.ഡി സംഘം ആവശ്യപ്പെട്ട സുപ്രധാന വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.