ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാര്‍ക്ക് രാജ്യതാല്‍പര്യമില്ളെന്നും സ്ഥാപിത താല്‍പര്യങ്ങളാണെന്നും ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവെക്കുന്നതിനിടെയാണ് സ്പീക്കറുടെ പരാമര്‍ശം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ് തനിക്ക് പറയാനുള്ളതെന്നും ബഹളം നിര്‍ത്തണമെന്നും ബി.ജെ.ഡി എം.പി ബൈജയന്ത് പാണ്ഡെ കോണ്‍ഗ്രസ് അംഗങ്ങളോട് പറഞ്ഞതില്‍ പിടിച്ചായിരുന്നു സ്പീക്കര്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. മുതിര്‍ന്ന എം.പി കമല്‍നാഥിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ കൂട്ടത്തോടെ സ്പീക്കര്‍ സുമിത്ര മഹാജനെ ചെന്നുകണ്ട് സഭയില്‍ സ്പീക്കര്‍ തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ളെന്ന ആക്ഷേപം ഉന്നയിച്ചിരുന്നു. മുഖ്യപ്രതിപക്ഷമെന്ന നിലക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കുന്ന പ്രമേയങ്ങള്‍ക്കും നോട്ടീസിനും സ്പീക്കര്‍ അനുമതി നല്‍കുന്നില്ളെന്നും പ്രതിപക്ഷത്തിന്‍െറ ശബ്ദം തടയുന്നുവെന്നുമാണ് കോണ്‍ഗ്രസിന്‍െറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.