ജബല്‍പുര്‍ വിമാനത്താവളത്തിന്‍െറ ലൈസന്‍സ് റദ്ദാക്കി

ഭോപാല്‍: ഡിസംബര്‍ നാലിന് റണ്‍വേയില്‍ കാട്ടുപന്നികള്‍ കടന്നതിനെതുടര്‍ന്ന് ജബല്‍പുര്‍ വിമാനത്താവളത്തിന്‍െറ ലൈസന്‍സ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്പെന്‍ഡ് ചെയ്തു. ഡിസംബര്‍ നാലിന് 53 യാത്രക്കാരുമായി സ്പൈസ് ജെറ്റ് വിമാനം ടേക്ഓഫിനായി റണ്‍വേയിലൂടെ വരുമ്പോഴാണ് കാട്ടുപന്നികള്‍ റണ്‍വേയിലേക്ക്  കടന്നത്. കാട്ടുപന്നികളുടെ വരവിനെതുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം നിര്‍ത്തുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്തിന് കേട്  സംഭവിച്ചിരുന്നു.

സസ്പെന്‍ഷനെതുടര്‍ന്ന് ജബല്‍പുരില്‍നിന്നുള്ള എല്ലാ സര്‍വിസുകളും നിര്‍ത്തലാക്കി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങി വിമാനത്താവളങ്ങളിലേക്ക് ഇവിടെനിന്ന് സര്‍വിസ് ഉണ്ടായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ജബല്‍പുര്‍ എയര്‍പോര്‍ട്ട് അതോറിറ്റി മൂന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സിനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എം. സത്യവതിയാണ് വിമാനത്താവളത്തെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ശരിയായ വേലികള്‍ നിര്‍മിച്ച് വിമാനത്താവളം സംരക്ഷിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.