ന്യൂഡല്‍ഹി: ഒന്നരമണിക്കൂര്‍വരെ യാത്രാദൈര്‍ഘ്യമുള്ള വിമാനങ്ങളിലെ ഇക്കോണമി ക്ളാസിലെ യാത്രക്കാര്‍ക്ക് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം മെനുവില്‍നിന്ന് നീക്കം ചെയ്യുകയാണെന്ന വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. കഴിഞ്ഞദിവസമിറക്കിയ പുതിയ മെനു സര്‍ക്കുലര്‍ വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കിയതോടെയാണ് വിശദീകരണവുമായി എയര്‍ഇന്ത്യ അധികൃതര്‍ രംഗത്തത്തെിയത്.
നോണ്‍-വെജിറ്റേറിയന്‍ ഉള്‍പ്പെടെയുള്ള ഊണ് 90 മിനിറ്റില്‍ കൂടുതല്‍ യാത്രയുള്ള വിമാനങ്ങളില്‍ മാത്രമാണ് ഇതുവരെ നല്‍കിയിരുന്നതെന്നും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയിരുന്നതുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത്തരം ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ലഘുഭക്ഷണത്തിനുപുറമേ വെജിറ്റേറിയന്‍ ഊണുകൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുമ്പത്തെരീതിക്ക് ഒരു മാറ്റവും വന്നിട്ടില്ളെന്നും മെനു പുതുക്കുകമാത്രമാണ് നടന്നതെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
ലഘുഭക്ഷണത്തിനുപുറമേ കുറച്ച് ഭക്ഷണം പുതുതായി ഉള്‍പ്പെടുത്തിയതിനെ നോണ്‍-വെജിറ്റേറിയന്‍, വെജിറ്റേറിയന്‍ വിഷയമാക്കി വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂരയാത്രകളില്‍ വെജ്-നോണ്‍ വെജ് മെനു തുടരും.
ജനുവരി ഒന്നുമുതല്‍ വെജിറ്റേറിയന്‍ ഊണ്‍ ലഭ്യമാക്കുമെന്നതാണ് പുതിയ സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.