സ്റ്റാർട്ട് അപ് പ്ലാൻ ജനുവരി 16ന് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്റ്റാർട്ട് അപ് പ്ലാൻ പ്രഖ്യാപനം ജനുവരി 16ന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവകലാശാലകളെയും യുവാക്കളെയും ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി 'മൻ കി ബാത്ത്' റേഡിയോ പരിപാടിയിൽ പറഞ്ഞു. സ്റ്റാർട്ട് അപ് ഇന്ത്യ, സ്റ്റാൻറ് അപ് ഇന്ത്യ പദ്ധതി രാജ്യത്തെ യുവതക്ക് മികച്ച അസരമാണ് കൊണ്ടുവന്നിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ജനങ്ങളുമായി സംവദിക്കാൻ ആപ് പുറത്തിറക്കും. 'നരേന്ദ്രമോദി ആപ്' എന്നായിരിക്കും ഇതിൻെറ പേര്. ജനങ്ങളുമായി കൂടുതൽ അടുപ്പത്തിൽ ഇടപെടാൻ ഇത് സഹായിക്കുമെന്നും പുതിയ ആശയങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.

ശാരീരിക പരിമിതി ഉണ്ടെങ്കിൽ ഒരു വ്യക്തിയെ നാം വികലാംഗൻ എന്ന് വിളിക്കുന്നു. എന്നാൽ അത്തരം വ്യക്തികളെ മറ്റ് പല കഴിവുകൾകൊണ്ടും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അവരെ വിശേഷിപ്പിക്കാൻ വികലാംഗർ എന്നതിന് പകരം ദിവ്യാംഗർ എന്ന വാക്ക് എന്തുകൊണ്ട് ഉപയോഗിച്ചുകൂട എന്നും മോദി ചോദിച്ചു.

2016ലെ ദേശീയ യുജനോത്സവം ഇത്തവണ ഛത്തീസ്ഗിൽ നടക്കും. സ്വാമി വിവേകാനന്ദൻെറ ജൻമദിനമായ ജനുവരി 12ന് തന്നെയാണ് ഇത്തവണയും പരിപാടി നിശ്ചയിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. 2015ലെ അവസാന 'മൻ കി ബാത്ത്' പരിപാടിയാണ് ഇന്നത്തേത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.