ഇന്‍റര്‍നെറ്റ് നിഷ്പക്ഷത: തീരുമാനം ജനുവരിയോടെയെന്ന് ട്രായ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് നിഷ്പക്ഷതയുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ജനുവരി ആദ്യവാരത്തോടെയുണ്ടാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ. പ്രശ്നങ്ങള്‍ ഘട്ടംഘട്ടമായി പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഞ്ചരലക്ഷത്തോളം കമന്‍റുകള്‍ ഇതുസംബന്ധിച്ച് ലഭിച്ചതായും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് സമന്വയത്തിലത്തെുമെന്നും ട്രായ് ചെയര്‍മാന്‍ വ്യക്തമാക്കി.
 ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ചില ആപ്ളിക്കേഷനുകളും മറ്റും ബ്ളോക് ചെയ്യുകയോ അവയോട് വിവേചനം കാണിക്കുകയോ ചെയ്യരുതെന്ന് സേവ് ദ ഇന്‍റര്‍നെറ്റ് ഫോറം തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഇതിനായുള്ള പ്രചാരണവും തുടങ്ങിയിട്ടുണ്ട്. വാട്സ് ആപ് പോലുള്ള    ആപ്ളിക്കേഷനിലൂടെയും പ്രചരണം ശക്തമാകുന്നുണ്ട്.
ഇന്‍റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍ക്ക് എയര്‍ടെല്‍ പ്രത്യേകം നിരക്ക് ഈടാക്കിയത് വന്‍പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കിയിരുന്നു. എയര്‍ടെല്‍ സീറോ, റിലയന്‍സുമായി ചേര്‍ന്ന് ഫേസ്ബുക്കിന്‍െറ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നിവക്കെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു.
ചില വെബ്സൈറ്റുകളില്‍ കയറാന്‍ നിരക്കിളവ് അടക്കമുള്ള വിദ്യകളും പുറത്തെടുത്തിരുന്നു. ആരെ ഫോണ്‍ വിളിക്കണമെന്ന് സേവനദാതാക്കള്‍ക്ക് തീരുമാനിക്കാന്‍ അധികാരമില്ലാത്തതുപോലെ ഓണ്‍ലൈനില്‍ എന്ത് കാണണമെന്നും പോസ്റ്റ് ചെയ്യണമെന്നും ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ക്കും അവകാശമില്ളെന്നാണ് ഫോറത്തിന്‍െറ വാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.