മുംെെബയിൽ യുവതിക്കും യുവാവിനും പൊലീസ് സ്റ്റേഷനിൽ മർദനം

മുംബൈ: പൊലീസ് സറ്റേഷനിൽ യുവതിക്കും യുവാവിനും മർദനം. അന്ധേരിയിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് യുവതിയെയും യുവാവിനെയും മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ഇത് െെവറലാകുകയായിരുന്നു. സ്റ്റേഷനു മുന്നിൽ നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

എന്നാൽ, ഇരുവരും മദ്യലഹരിയിൽ സ്റ്റേഷനുമുന്നിൽ വെച്ച് തർക്കിച്ചപ്പോൾ ഇടപെടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

പൊലീസ് മർദിക്കുന്നതിനിടെ ഉപദ്രവിക്കരുതെന്ന് യുവതി പറയുന്നതായും ദൃശ്യത്തിലുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചായിരുന്നു മർദനം. ഏഴോളം പൊലീസുകാർ ഇവരെ വളഞ്ഞിട്ടു മർദ്ദിക്കുകയായിരുന്നു.  രണ്ടു ദിവസം മുമ്പ് ഇതേ പൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ മദ്യലഹരിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു.

പാകിസ്താൻ ചാരൻമാരെന്ന് ആരോപിച്ച് മലയാളികളായ രണ്ട് യുവാക്കളെയും നേരത്തെ മുംെെബ പൊലീസ് മർദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.